ഇപ്പോള്‍ ഡി ബ്രൂയ്നക്ക് വിശ്രമം അനുവദിക്കാന്‍ ആകില്ല എന്നു പെപ്
പ്രീമിയർ ലീഗിലെ മുൻനിര നേതാക്കളായ ലിവർപൂളിനെ പിന്തുടരുന്നതിനാല് ക്രിസ്മസ് കാലഘട്ടത്തിനു മുന്നേ കെവിൻ ഡി ബ്രൂയിന് വിശ്രമം നൽകാൻ തനിക്ക് കഴിയില്ലെന്ന് പെപ് ഗ്വാർഡിയോള.മൂന്നാം സ്ഥാനക്കാരായ സതാംപ്ടനെ ആണ് ഇനി സിറ്റിക്ക് നേരിടാന്‍ ഉള്ളത്.എവർട്ടൺ, ചെൽസിആഴ്സണല് എന്നിവര്‍ ഉള്‍പ്പടെ അടുത്ത 15 ദിവസത്തിനുള്ളിൽ അഞ്ച് മത്സരങ്ങൾ ഉണ്ട് സിറ്റിക്ക്.
“അവൻ ഞങ്ങൾക്ക് വളരെ പ്രധാനമാണ്.അദ്ദേഹം ഈ സമയത്ത് വിശ്രമിക്കാൻ പോകുന്നില്ല.അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ വിശ്രമിച്ചു, മറ്റ് ഗെയിമുകളിലും കളിച്ചിട്ടില്ല.ഇപ്പോൾ ഞങ്ങൾക്ക് അവനെ ആവശ്യമുണ്ട്.”പെപ് മാധ്യമങ്ങളോട് പറഞ്ഞു.പരിക്ക് മൂലം കുറെ കാലത്തെ അവധിക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ അഗ്യുറോ വെസ്റ്റ് ബ്രോമിനെതിരെയുള്ള മല്‍സരത്തിനു ഇറങ്ങിയിരുന്നു.അദ്ദേഹത്തിനെ ടീം മിസ്സ് ചെയ്യുന്നു എന്നും എന്നാല്‍ ആദ്യ ഇലവനില്‍ ഇറക്കാന്‍ കഴിയുന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നും പെപ് വെളിപ്പെടുത്തി.






































