European Football Foot Ball Top News

മൊറാട്ടയുടെ മിസ് എന്നെ ദേഷ്യം പിടിപ്പിച്ചു – പിര്‍ലോ

December 18, 2020

മൊറാട്ടയുടെ മിസ് എന്നെ ദേഷ്യം പിടിപ്പിച്ചു – പിര്‍ലോ

ബുധനാഴ്ച അറ്റലാന്റയുമായുള്ള 1-1 സമനിലയിൽ കലാശിച്ച മല്‍സരത്തില്‍  അൽവാരോ മൊറാട്ടയുടെ മിസ് ആൻഡ്രിയ പിർലോയേ  വല്ലാതെ ദേഷ്യം പിടിപ്പിച്ചുവെങ്കിലും യുവന്റസ് ബോസ് ഫോർവേഡിനെ  പ്രശംസിച്ചു.ഈ മല്‍സരത്തില്‍ തന്നെ റൊണാള്‍ഡോയുടെ പെനാല്‍ട്ടി ഗോള്‍ കീപ്പര്‍ സേവ് ചെയ്തതും യുവന്‍റസിന്റെ നിര്‍ഭാഗ്യത്തെ അടിവരയിടുന്നു.

റൊണാൾഡോയുടെ മിസ്സിനേ വിലയിരുത്തി അദ്ദേഹം ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു”ഇത് വളരെ  ദയനീയമാണ്, കാരണം ഇത് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും ആയിരുന്നു.എന്നാല്‍ ഇതെല്ലാം കളിയില്‍ സംഭവിക്കും.മൊറാറ്റയുടെ മിസ് എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു, ഇത് ഞങ്ങൾക്ക് താങ്ങാൻ കഴിയാത്ത ഒന്നാണ്. ഈ അവസരങ്ങൾ ഒരു പക്ഷേ സ്കോറാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ മല്‍സരത്തിലെ വിജയികള്‍ ആയേന്നെ.എന്നാല്‍ മിസ് ഒഴിച്ചാല്‍ വളരെ നല്ല മല്‍സരം ആയിരുന്നു മൊറാട്ട കാഴ്ചവച്ചത്.”

Leave a comment