ചെല്‍സിക്ക് എക്സ്ട്രാ ടൈം ഷോക്ക്
എക്സ്ട്രാ ടൈമിലെ ഗോളിന്‍റെ പിന്‍ബലത്തില്‍ വോള്‍വ്സ് ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു.ചെല്‍സിക്ക് വേണ്ടി ഒലിവര്‍ ജീറൂഡ് സ്കോറര്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ വോല്വ്സിന്നു വേണ്ടി വല ചലിപ്പിച്ചത് പെഡ്രോ നെറ്റോ,ഡാനിയേല്‍ പൊഡെന്‍സ് എന്നിവര്‍ ആണ്.ഇതോടെ കഴിഞ്ഞ രണ്ട് മല്‍സരത്തിലും അടുപ്പിച്ച് തോല്‍വി ഏറ്റുവാങ്ങിയ ചെല്‍സി ഇപ്പോള്‍ നേരിയ സമ്മര്‍ദത്തില്‍ ആണ്.
ആദ്യ പകുതിയിൽ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.49 ആം മിനുട്ടില്‍ ആണ് ആദ്യ ഗോളിന് ചെല്‍സി വഴിയൊരുക്കിയത്.ഒലിവര്‍ ജീറൂഡ് ബെന്‍ ചില്‍വേല്‍ നല്‍കിയ അവസരത്തില്‍ ഗോള്‍ നേടി.ഇതിന് മറുപടി നല്‍കിയത് 66 ആം മിനുറ്റില്‍ ഡാനിയേല്‍ പോഡന്‍സ് ആണ്.മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചപ്പോള്‍ ആണ് 95 ആം മിനുട്ടില്‍ പെഡ്രോ നെറ്റോ ഗോള്‍ നേടി വൂള്‍വ്സിന് വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി കൊടുത്തത്.






































