കണ്ടക ശനി ലിവര്‍പൂളിനെ കൊണ്ടേ പോകൂ
ആറ് മുതൽ എട്ട് ആഴ്ച വരെ ലിവർപൂൾ സ്ട്രൈക്കര്‍ ഡിയോഗോ ജോറ്റ കളിക്കാന്‍ ഉണ്ടാകില്ലെന്ന് റെഡ്സ് ബോസ് യൂർഗൻ ക്ലോപ്പ് പറഞ്ഞു.വേനൽക്കാലത്ത് വോൾവ്സിൽ നിന്ന് എത്തിയ പോർച്ചുഗീസുകാരന്‍ മികച്ച പ്രവര്‍ത്തനം ആണ് ഇതുവരെ കാഴ്ചവച്ചത്.താരം ലിവര്‍പ്പൂള്‍ സൂപ്പര്‍ സ്റ്റാര്‍ റോബെര്‍ട്ട് ഫിര്‍മിഞ്ഞോയെ പോലും പിന്തള്ളി കൊണ്ട് ആദ്യ ഇലവനില്‍ ഇടം നേടാന്‍ തുടങ്ങി.
എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ മോഹങ്ങള്‍ക്കും തിരിച്ചടി നല്‍കികൊണ്ട് മിഡ്ട്ടിലാന്‍റിനെതിരെയുള്ള മല്‍സരത്തില്‍ കാൽമുട്ടിന് പരിക്കേറ്റൂ.അദ്ദേഹം ആറ് മുതല്‍ എട്ട് ആഴ്ച്ച കഴിഞ്ഞേ ടീമിലേക്ക് വരുള്ളു എന്നു കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് വെളിപ്പെടുത്തി.താരത്തിനു സര്‍ജറി ഒന്നും വേണ്ടെന്നും ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.ഈ സീസണില്‍ പരിക്ക് മൂലം ലിവര്‍പൂളിന് പ്രധാന താരങ്ങള്‍ ആയ ജോമസ്, വിര്‍ജില്‍ വാന്‍ ഡൈക്ക് എന്നിവരെ വലിയ ഒരു ഇടവേള കാലത്തേക്ക് കളിക്കാന്‍ അയേക്കില്ല.വിശ്രമം ഇല്ലാത്ത മല്‍സര സമയ ക്രമത്തെയും ക്ലോപ്പ് നിരവധി തവണ പഴിച്ചിരുന്നു.






































