European Football Foot Ball Top News

വേതനം കുറച്ചിലെങ്കില്‍ മെസി പുറത്തേക്ക് – എമിലി റൂസാദ്

December 14, 2020

വേതനം കുറച്ചിലെങ്കില്‍ മെസി പുറത്തേക്ക് – എമിലി റൂസാദ്

ശമ്പളം വെട്ടിക്കുറച്ചില്ലെങ്കിൽ ലയണൽ മെസ്സി ബാഴ്‌സലോണയില്‍ നിന്നു പോകുമെന്ന് സ്ഥാനാർത്ഥി എമിലി റൂസാദ്.സൂപ്പർ സ്റ്റാർ ക്യാപ്റ്റൻ ട്രാൻസ്ഫർ അഭ്യർത്ഥന കൈമാറിയതിനെത്തുടർന്ന്  ബാർസയിൽ മെസ്സിയുടെ ഭാവി ഒരു പ്രധാന വിഷയമായി തുടരുന്നു.എല്ലാ സ്ഥാനര്‍ത്തികളും താരത്തിനെ എന്തു വില നല്‍കിയും പിടിച്ച് നിര്‍ത്താന്‍ ആണ് ശ്രമിക്കുന്നത്.

“ഞങ്ങൾ മെസ്സിയോട്  ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടും.ഇപ്പോഴത്തെ കാര്യങ്ങള്‍ ഒന്നും സുസ്ഥിരമല്ല.ക്ലബിന്‍റെ മുന്നോട്ടുള്ള പോക്കിന് മെസ്സി ത്യാഗം അനുഭവിക്കേണ്ടി വരും.അല്ലെങ്കില്‍ അദ്ദേഹം പുറത്തേക്ക് പോകേണ്ടി വരും.ബാഴ്സയുടെ ചരിത്രത്തിന്  മെസ്സി നിറം പകരുന്നു.ഞങ്ങള്‍ ഞങ്ങളുടെ ഇതിഹാസങ്ങളെ വളരെ അധികം.ബഹുമാനിക്കുന്നു.എന്നാല്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ വെട്ടി തുറന്ന് പറയാതെ വേറെ വഴി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.ക്ലബിന്‍റെ താല്‍പര്യത്തിന് ആണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.ഞങ്ങള്‍ക്ക് ഞങ്ങളുടെ അംഗങ്ങളെ കബളിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല.”എമിലി റൂസാദ് വെളിപ്പെടുത്തി.

Leave a comment