ജയം,നേരിയ ആശ്വാസത്തില്‍ ബാഴ്സലോണ
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ യുവന്‍റസിനെതിരെ പരാജയപ്പെട്ട ബാഴ്സ ലാലിഗയില്‍ ലേവാന്തെക്കെതിരെ ഒരു ഗോള്‍ വിജയവുമായി നേരിയ ഒരാശ്വാസത്തില്‍ ആണ് ബാഴ്സയും കോമാനും.എന്നാലും ഭയപ്പെടുത്തുന്നത് എന്തെന്നാല്‍ 18 ആം സ്ഥാനത്തുള്ള ലേവാന്തെക്കെതിരെ ഒരു ഗോള്‍ നേടാന്‍ ബാഴ്സക്ക് 76 മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ്.
ജയം അനിവാര്യം ആയിരുന്ന മല്‍സരത്തില്‍ ഗ്രീസ്മാന്‍,കുട്ടിഞ്ഞോ,മെസ്സി,ബ്രാഥ്വൈറ്റ് എന്നിവരെ ഉള്‍പ്പെടുത്തി ഫ്രന്‍റ് ലൈന്‍ ശക്തിപ്പെടുത്തി കോമാന്‍.പല അവസരങ്ങള്‍ സൃഷ്ട്ടിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ ബാഴ്സ നന്നേ പാടുപെട്ടു.76 ആം മിനുട്ടില്‍ ബാഴ്സ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി നേടിയ ഗോള്‍ ആണ് മല്‍സരത്തിലെ വഴിത്തിരുവ്.17 പോയിന്‍റ് നേടിയ ബാഴ്സ ഇപ്പോള്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ്.കുറെ കാലത്തിനു ശേഷം ഒരു മികച്ച പ്രകടനത്തിലൂടെ ഡി യോങ് ബാഴ്സയുടെ മിഡ്ഫീല്‍ഡ് അടക്കി ഭരിച്ച കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്.






































