European Football Foot Ball Top News

തോല്‍വിയില്‍ നിന്നു കഷ്ട്ടിച്ച് കരകയറി ബയേണ്‍

December 13, 2020

തോല്‍വിയില്‍ നിന്നു കഷ്ട്ടിച്ച് കരകയറി ബയേണ്‍

യൂണിയൻ ബെർലിനിൽ ശനിയാഴ്ച 1-1 സമനില നേടി ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്ക്.ആറാം സ്ഥാനക്കാരായ എഫ്‌സി യൂണിയന്‍ ബെര്‍ലിന്‍ ആണ് ബയേണിനെ സമനിലയില്‍ തളച്ചത്.തങ്ങളുടെ അവസാന നാല് ലീഗ് മത്സരങ്ങളിൽ ഒരെണ്ണം മാത്രം ജയിച്ച ബയേണിന് ഇപ്പോള്‍ നേരിയ സമ്മര്‍ദം അനുഭവപ്പെടുന്നുണ്ടാകും.24 പോയിന്‍റ് തന്നെ നേടിയ ആര്‍ബി ലേപ്സിഗ് ബയേണിന്‍റെ തൊട്ട് പിന്നില്‍ ആണ്.ഇരു ടീമുകളും ഇതുവരെ ലീഗില്‍ ഏഴ് വിജയവും,മൂന്നു സമനിലയും ഒരു തോല്‍വിയും ആണ് നേടിയിട്ടുള്ളത്.

മല്‍സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ലീഡ് നേടി എഫ്‌സി യൂണിയന്‍ ബെര്‍ലിന്‍.ക്രിസ്റ്റോഫര്‍ ട്രിമ്മേല്‍ നല്‍കിയ അവസരത്തില്‍  ഗോള്‍ നേടി ഗൃഷ പ്രോമേല്‍ സ്കോറര്‍ പട്ടികയില്‍ ഇടം നേടി.ബയേണിന്‍റെ സമനില ഗോള്‍ പിറന്നത് 67 ആം മിനുട്ടില്‍ ആണ്.ലെവണ്ഡോസ്കി ആയിരുന്നു ബയേണിന് വേണ്ടി ഗോള്‍ നേടിയത്.

 

Leave a comment