ഡോര്‍ട്ട്മുണ്ടിനെ ഞെട്ടിച്ച് വിഎഫ്ബി സ്റ്റുഗാര്‍ട്ട്
അമേരിക്കൻ കോച്ച് പെല്ലെഗ്രിനോ മാറ്റരാസോയുടെ കീഴിൽ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റുഗാര്‍ട്ട് ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ഡോർട്മുണ്ടിനെ സംബന്ധിച്ചിടത്തോളം കോച്ച് ലൂസിയൻ ഫാവ്രെയുടെ ഏറ്റവും മോശം തോൽവിയാണിത്.എമ്രേ കാൻ മാറ്റിയോ ക്ലിമോവിച്ച്സിനെ വീഴ്ത്തിയതിനാല്‍ 26 ആം മിനുട്ടിൽ ലഭിച്ച പെനാല്‍ട്ടിയില്‍ ആദ്യ ഗോള്‍ നേടി സ്റ്റുഗാര്‍ട്ട് ലീഡ് നേടി.
അതിന് മറുപടി നല്കാന് ഡോര്‍ട്ട്മുണ്ടിന് 36 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.ജിയോവാനി റെയ്ന ഡോര്‍ട്ട്മുണ്ടിന് സമനില നേടികൊടുത്തു.ആദ്യ പകുതി തീര്‍ന്നപ്പോള്‍ സമനിലയായിരുന്നു ഫലം.എന്നാല്‍ രണ്ടാം പകുതിയില്‍ തീര്‍ത്തൂം വേറൊരു സ്റ്റുഗാര്‍ട്ടിനെ ആണ് കണ്ടത്.ആദ്യ ഗോള്‍ നേടിയ സിലാസ് വാമന്ഗിട്ടുക അടുത്ത ഗോള്‍ നേടി ലീഡ് തിരിച്ചു പിടിച്ചു.പിന്നീടുള്ള കൃത്യമായ ഇടവേളകളില്‍ ഫിലിപ് ഫോസ്റ്റര്‍,കൂലിബാലി,നികോളാസ് ഗോന്‍സാലസ് എന്നിവര്‍ നേടിയ ഗോളുകളിലൂടെ മറ്റൊരു വിജയം തങ്ങളുടെ അക്കൌണ്ടില്‍ ചേര്‍ത്തു വിഎഫ്ബി സ്റ്റുഗാര്‍ട്ട്.






































