പൊചെട്ടിഞ്ഞോ സാധ്യത ലിസ്റ്റില്‍ ഉള്ളപ്പോള്‍ സോള്‍ഷെയറിന് സമ്മര്‍ദം കൂടുമെന്ന് ടെഡി ഷെറിംഗ്ഹാം
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പുറത്താകലിന് ശേഷം ഓലെ ഗുന്നാർ സോൾഷെയറിനായി സമ്മർദ്ദം കൂടുകയേ ഉള്ളൂ എന്ന് ടെഡി ഷെറിംഗ്ഹാം അഭിപ്രായപ്പെടുന്നു. മോറിഷ്യോ പൊചെട്ടിഞ്ഞോയെ അടുത്ത കോച്ചായി നിയമിക്കാന്‍ ഇപ്പോള്‍ യുണൈറ്റഡ് ശ്രമിക്കും എന്നാണ് ടെഡി ഷെറിംഗ്ഹാം മനസിലാക്കുന്നത്.പാരിസ് സെന്റ് ജെർമെയ്നിനും ആർബി ലീപ്സിഗിനുമെതിരായ അവസാന രണ്ട് ഗ്രൂപ്പ് ഘട്ട ഗെയിമുകളിൽ നിന്ന് ഒരു പോയിന്റ് പോലും നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നോര്‍വീജിയന്‍ മാനേജര്‍ക്ക് എല്ലാ ദിക്കില്‍ നിന്നും പഴി കേള്‍ക്കുന്നുണ്ട്.
“നോക്കൗട്ട് ഘട്ടങ്ങളിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെടാതെ നോക്കാന്‍ അദ്ദേഹത്തിന് തീർച്ചയായും കഴിയുമായിരുന്നു.പോച്ചെറ്റിനോ യുണൈറ്റഡ് ലിസിറ്റില്‍ ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.ഇനി ലീഗ് മല്‍സരങ്ങളിലും പരാജയപ്പെട്ടാല്‍ സോള്‍ഷെയറിന്‍റെ കാര്യം കഷ്ട്ടത്തില്‍ ആകും.എനിക്ക് അയാളെ ഇഷ്ട്ടമാണ്.അങ്ങനെ നടക്കാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”ടെഡി ഷെറിംഗ്ഹാം വെളിപ്പെടുത്തി.






































