റൊണാൾഡോയുമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലന സെഷനുകൾ ഒരു യുദ്ധം പോലെയായിരുന്നുവെന്ന് ബെർബറ്റോവ്
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിറ്റർ ബെർബറ്റോവ് ക്രിസ്റ്റാനോ റൊണാൾഡോയെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ വിവരിച്ചു. കൂടാതെ പോർച്ചുഗൽ യുവതാരവുമായുള്ള എല്ലാ പരിശീലന സെഷനുകളും ഒരു യുദ്ധം പോലെയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.റൊണാൾഡോയുടെ ശക്തമായ മനോഭാവമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിർത്തിയത് എന്നാണ് ബെര്‍ബറ്റോവ് പറയുന്നത്.
“പരിശീലന സെഷനുകൾ ചിലപ്പോൾ ഒരു യുദ്ധം പോലെയായിരുന്നു,ആ ടീമിലെ ആളുകൾ തോൽക്കാൻ ഇഷ്ടപ്പെടുന്നില്ല,റൊണാള്‍ഡോയുടെ പരിശീലന ഷെഡ്യൂൾ കൊണ്ട് നമുക്ക് മനസിലാക്കാം അവന്‍ എത്രത്തോളം കരുത്തന്‍ ആണെന്ന്.വല്ല ഗോള്‍ അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തുകയോ അല്ലെങ്കില്‍ തോല്‍ക്കുകയോ ചെയ്താല്‍ അടുത്ത അവസരത്തില്‍ വിജയിക്കാന്‍ ഉള്ള ദൃഢ നിശ്ചയം അവന്‍ കാണിക്കും.” ദിമിറ്റർ ബെർബറ്റോവ് ബെറ്റ്ഫെയറിനോട് പറഞ്ഞു.






































