വിജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് എസി മിലാന്‍
എസി മിലാന് വിജയം.സ്പാര്‍ട്ട പ്രാഗിനെ എതിരിലാത്ത ഒരു ഗോലിന്നു ആണ് മിലാന്‍ തോല്‍പ്പിച്ചത്.വിജയത്തോടൊപ്പം ലില്ലെ സെല്‍ട്ടിക്കിനെതിരെ 3-2 എന്ന സ്കോര്‍ ലൈനില്‍ പരാജയപ്പെട്ടതിനാല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് എസി മിലാന്‍.ആറ് കളികളിൽ നിന്ന് 13 പോയിന്റാണ് മിലാൻ നേടിയത്.
23 ആം മിനുട്ടില്‍ ജെന്‍സ് പീറ്റര്‍ ഹേഗ് മികച്ച ഒരു സോളോ റണിലൂടെ ഒരു അത്യുഗ്രന്‍ ഗോള്‍ നേടി മിലാന് മല്‍സരത്തില്‍ മുന്‍കൈ നേടി കൊടുത്തു.പല മികച്ച അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും സ്പാര്‍ട്ട ഗോള്‍ കീപ്പര്‍ മിലാന്‍ ഹെക്ക മികച്ച സേവുകളിലൂടെ എതിര്‍ ടീമിന് ഗോള്‍ നിഷേധിക്കുകയായിരുന്നു.മിലാന്‍ താരമായ റാഫേല്‍ ലിയൊക്കെതിരെ നടത്തിയ ഫൌള്‍ മൂലം സ്പാര്‍ട്ട താരമായ ഡൊമിനിക് പ്ലീഷാട്ടിയേ റെഡ് കാര്ഡ് നല്‍കി പറഞ്ഞുവിട്ടതും മല്‍സരത്തിലെ നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.






































