European Football Foot Ball Top News

ബാഴ്സ താരത്തെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ബയേണ്‍

December 10, 2020

ബാഴ്സ താരത്തെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ബയേണ്‍

സാമ്പത്തിക കാരണങ്ങളാൽ ബാഴ്സലോണ ഫ്രെങ്കി ഡി ജോങിനെ വിൽക്കാൻ നിർബന്ധിതര്‍ ആയേക്കാം.ബാഴ്സ അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ ഡച്ച് താരത്തെ  പിന്തുടരാന്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് തീരുമാനിച്ചതായി വാര്‍ത്ത.

 

ഡിയോങ്ങിനെ ഏറെ പ്രതീക്ഷയോടെ ആണ് ബാഴ്സയും മറ്റ് ആരാധക വൃത്തങ്ങളും വരവേറ്റത്.ക്ലബിന്‍റേ ഫിലോസഫി അറിയാവുന്ന താരമായതിനാല്‍ മുന്‍ ബാഴ്സ കളിക്കാരായ ചാവി,ഇനിയേസ്റ്റ എന്നിവരെ പോലെ ഡിയോങിനും ബാഴ്സയില്‍ ഒരു മികച്ച കരിയര്‍ സമ്പാദിക്കാന്‍ ആകുമെന്ന് എല്ലാവരും വിശ്വസിച്ചു.85 മില്യണ്‍ ഡോളര്‍ ആണ് ബാഴ്സ അയാക്സിന് നല്‍കിയത്.ക്ലബില്‍ എത്തിയത് മുതല്‍ തരകേടിലാത്ത പ്രകടനം അദ്ദേഹം കാഴ്ചവച്ചു.എന്നാല്‍ അയാക്സില്‍ ഉണ്ടായിരുന്ന കളിമികവ് അദ്ദേഹത്തിന് എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു.ഇതിന് മുന്നേ ഡി യോങ്ങിനെ ബയേണ്‍ ട്രാക്ക് ചെയ്തിരുന്നു എങ്കിലും താരം ബാഴ്സയെ തിരഞ്ഞെടുക്കുകയായിരുന്നു.

Leave a comment