അജയരായി ബയേണ്‍ മ്യൂണിക്ക്
ബുധനാഴ്ച നടന്ന അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ ലോകോമോടിവ് മോസ്കോയ്‌ക്കെതിരെ ബയേൺ മ്യൂണിച്ച് 2-0 ന് ജയം നേടി. നിക്ലാസ് ഷൂലെ, എറിക്-മാക്സിം ചൌപ്പോ മോട്ടിങ് എന്നിവര്‍ ആണ് മ്യൂണിക്ക് ഗോള്‍ സ്കോറര്‍മാര്‍.രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ 16 റൌണ്ടിലേക്ക് യോഗ്യത നേടി.
മല്‍സരത്തിലുടനീളം ബയേണിന് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും ആദ്യ പകുതിയിൽ കുറച്ച് സ്‌കോറിംഗ് അവസരങ്ങൾ മാത്രമാണ് അവര്‍ ഉണ്ടാക്കിയത്.രണ്ടാം പകുതിയില്‍ തന്നെ പല അവസരങ്ങള്‍ സൃഷ്ട്ടിച്ചെങ്കിലും ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ ലോകോമോട്ടിവ് ഗോള്‍ കീപ്പര്‍ ഒരു കോട്ട തന്നെ പണിതു.63 ആം മിനുട്ടില്‍ നിക്ലാസ് ശൂളെയും 80 ആം മിനുട്ടില്‍ ചൌപ്പോ മോട്ടിങ്ങും ഗോള്‍ നേടിയതോടെ തോല്‍വിയറിയാതെ അടുത്ത ഘട്ടത്തിലേക്ക് ബയേണ്‍ കടന്നു.






































