ബെന്‍സേമ ഹീറോ നോക്കൌട്ട് സ്റ്റേജിലേക്ക് ടിക്കറ്റ് എടുത്ത് റയല്‍
ചാമ്പ്യൻസ് ലീഗ് റൌണ്ടിലേക്ക് യോഗ്യത നേടിയ റയൽ മാഡ്രിഡ് ബുധനാഴ്ച ബൊറൂഷ്യ മോഞ്ചെൻഗ്ലാഡ്ബാച്ചിനെതിരെ 2-0 ന് ജയിച്ചു.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടുന്നതിന് വിജയം അനിവാര്യം ആയിരുന്ന റയലിന് മല്‍സരത്തിന് ഇറങ്ങുന്നതിന് മുന്നേ നല്ല സമ്മര്‍ദം ഉണ്ടായിരുന്നു.പലപ്പോഴും മോശം ഫോം കാഴ്ച്ചവച്ച റയലിന് പുതിയ കോച്ചിനെ നിയമിക്കുന്നതിന് സിദാനെ ഫയര്‍ ചെയ്യാനുള്ള സാധ്യത വരെയെത്തി കാര്യങ്ങള്‍.
വിജയം അനിവാര്യമായ മല്‍സരത്തില്‍ റയലിനെ രക്ഷിച്ചത് അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ കരീം ബെന്‍സേമയാണ്.ഇരട്ട ഗോള്‍ നേടി അദ്ദേഹം സിദാനും റയലും തന്റെ മേല്‍ വച്ച വിശ്വസം കാത്തു.9,31 മിനുട്ടുകളില്‍ ആണ് ബെന്‍സേമ ഗോള്‍ നേടിയത്.തോറ്റെങ്കിലും എട്ട് പോയിന്റ് നേടിയ മോഞ്ചെന്ഗ്ലാഡ്ബാഷ് അടുത്ത സ്റ്റേജിലേക്ക് കടന്നു.






































