മെസ്സിയേ താന്‍ ഒരു എതിരാളിയായല്ല കാണുന്നത് എന്ന് റൊണാള്‍ഡോ
ചാമ്പ്യൻസ് ലീഗിൽ യുവന്റസ് ബാഴ്‌സലോണയുമായുള്ള മല്‍സരത്തിന് ശേഷം ലയണൽ മെസ്സിയെ എതിരാളിയായി കണ്ടിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ കാമ്പ് ന്യൂയിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോള്‍ മെസ്സി തന്‍റെ ടീമിന്‍റെ ദുര്‍ബലമായ പ്രകടനത്തില്‍ വീണ്ടും തകര്‍ന്നുപോയി.
“എനിക്കു അവനുമായി വളരെ നല്ല ബന്ധമുണ്ട്.3 അല്ലെങ്കിൽ 14 വർഷത്തെ അവാർഡ് ദാന ചടങ്ങുകൾ ഞാൻ അവനുമായി ചിലവഴിച്ചു.ഞാൻ അദ്ദേഹത്തെ ഒരു എതിരാളിയായി കണ്ടിട്ടില്ല. തന്‍റെ ടീമിന് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന ഒരാള്‍ ആണ്.എന്നാൽ ഞങ്ങൾക്കറിയാം ഫുട്ബോളിൽ, പത്രമാധ്യമങ്ങൾക്കായി, ഷോയ്ക്കായി, ഞങ്ങള്‍ തമ്മില്‍ വൈരാഗ്യം ഉണ്ടെന്ന് പറയുകയാണ്.”യുവെ താരം മോവിസ്റ്റാറിനോട് പറഞ്ഞു.






































