European Football Foot Ball Top News

നാണകേട് !!!!!!!!!!!!!!!!!!!!

December 9, 2020

നാണകേട് !!!!!!!!!!!!!!!!!!!!

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് പാരീസ് സെന്റ് ജെർമെയ്നും ഇസ്താംബുൾ ബസക്സീഹറും തമ്മിൽ നടന്ന മല്‍സരം ബ്ബിന്റെ അസിസ്റ്റന്റ് കോച്ചിനെ നാലാം ഉദ്യോഗസ്ഥൻ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ബസക്സെഹിര്‍ താരങ്ങള്‍ മല്‍സരം ഉപേക്ഷിച്ചു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11:25 നു മല്‍സരം 14 ആം മിനുട്ടിൽ നിന്ന് പുനരാരംഭിക്കാൻ തീരുമാനിച്ചു, സ്കോർ 0-0.

മുൻ കാമറൂൺ ഇന്റർനാഷണൽ സ്‌ട്രൈക്കറായ ബസക്‌സെഹിർ അസിസ്റ്റന്റ് പിയറി വെബോയേ ആണ് റഫറി സെബാസ്റ്റ്യൻ കോൾട്ടെസ്കു വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.ബസക്സെഹിര്‍ താരങ്ങള്‍ മല്‍സരം ഉപേക്ഷിച്ചതോടെ അവര്‍ക്ക് ഐക്കദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് പിഎസ്ജിയും കാലം വിട്ടു.ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കും എന്നും വംശീയ അധിക്ഷേപങ്ങള്‍ക്ക് ഒരു തരത്തിലുള്ള വീട്ടുവീഴ്ചയും നല്‍കിലെന്നും യുവേഫ വെളിപ്പെടുത്തി.

Leave a comment