ഇംഗ്ലണ്ട് താരം ജോസ് ബട്ലർ അടുത്ത മത്സരത്തിൽ കളിച്ചേക്കും
ഇംഗ്ലണ്ട് സൂപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലർ അടുത്ത മത്സരത്തിൽ കളിച്ചേക്കുമെന്ന് പരിശീലകൻ ട്രെവർ ബെയ്ലിസ് അറിയിച്ചു. ബംഗ്ളദേശിനെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് താരം വിശ്രമത്തിലായിരുന്നു. ഇടുപ്പിനാണ് പരിക്കേറ്റത്. പരിക്ക് മൂലം വെസ്റ്റിൻഡീസിനെതിരെയുള്ള മത്സരം കളിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ബട്ലറിന്റെ വേദന കുറഞ്ഞുവെന്നും അദ്ദേഹം പരിശീലനത്തിന് ഇറങ്ങിയെന്നും ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയ്ലിസ് അറിയിച്ചു. എന്നാൽ മത്സരത്തിന് മുമ്പുള്ള ഫിറ്റ്നസ് പരിശോധനയിൽ അദ്ദേഹം വിജയിച്ചാൽ മാത്രമെ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിൽ കളിക്കാനാകു. നാളെയാണ് ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് മത്സരം. ബട്ലർ നാളെ കളിച്ചില്ലെങ്കിൽ ജെയിംസ് വിൻസോ, മോയിൻ അലിയോ നാളെ കളിക്കും. നാളെ രാവിലെ നടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.






































