European Football Foot Ball Top News

നിരാശയില്‍ പ്യാനിക്ക്

December 8, 2020

നിരാശയില്‍ പ്യാനിക്ക്

ബാഴ്സലോണയിൽ കൃത്യമായ മിനിറ്റ് ലഭിക്കാത്തതിൽ മിറാലെം പ്യാനിക്ക്  നിരാശ  പ്രകടിപ്പിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിൽ നിന്ന് ബാഴ്‌സയിൽ  ചേർന്നതിനുശേഷം റൊണാൾഡ് കോമാന്റെ സജ്ജീകരണത്തിൽ പ്യാനിക്കിന് തരകേടിലാത്ത ഒരു പങ്ക്  ഉണ്ട്.അദ്ദേഹത്തിന് തടയിടുന്നത് ബുസ്ക്കറ്റ്സിന്റെ സീനിയോറിറ്റിയും അതുപോലെ ഡി യോങ്ങിനോട് കോമാനുള്ള പ്രീതിയും മൂലമാണ്.പല തവണ ബുസ്ക്കറ്റ്സിന് പകരം ഇറങ്ങിയപ്പോള്‍ നല്ല പ്രകടനം പ്യാനിക്ക് കാഴ്ച്ചവച്ചു.

“ഞാൻ കൂടുതൽ കളിക്കണം അതാണ് എനിക്ക് വേണ്ടത്. സത്യസന്ധമായി പറയുകയാണെങ്കില്‍  ഈ അവസ്ഥയുടെ കാരണം പോലും എനിക്ക് മനസ്സിലാകുന്നില്ല.എനിക്ക് ഒരുപാട് നൽകാൻ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,കോച്ച് എന്നെ വിളിച്ചപ്പോൾ ഞാൻ എല്ലായ്പ്പോഴും നന്നായി കളിച്ചു,എന്നാല്‍ ഇതില്‍ കൂടുതല്‍ എന്തു വേണം എന്നു എനിക്കു അറിയില്ല.”താരം ഗാസെറ്റ ഡെല്ലോ സ്പോർട്ടിനോട് പറഞ്ഞു.

Leave a comment