സിദാന് നശിപ്പിച്ച ബെയിലിന് സമയം നല്‍കണമെന്ന് പീറ്റർ ക്രൗച്ച്.
റയൽ മാഡ്രിഡിലെ ഗാരെത് ബേലിനെ സിദാന് നശിപ്പിച്ചു എന്നും ബെയിലിന് ഫോമിലേക്ക് മടങ്ങിയെത്താന്‍ കുറച്ചു കാലം എടുക്കുമെന്നും മുന്‍ ടോട്ടന്‍ഹാം താരം ആയിരുന്ന പീറ്റർ ക്രൗച്ച്.
സ്പെയിനിലെ ഏഴ് വർഷത്തെ പ്രകടനം കഴിഞ്ഞെത്തിയ ഗാരെത്ത് ബെയില്‍ പണ്ട് ടോട്ടന്‍ഹാമിലെ പ്രകടനം അവര്‍ത്തിക്കും എന്നു പ്രതീക്ഷിക്കുന്നത് തന്നെ വലിയ തെറ്റാണ്.ഞാൻ അദ്ദേഹത്തോടൊപ്പം കളിച്ച വർഷങ്ങളിൽ, അത്തരമൊരു വേഗത ഉള്ള ആരെയും ഞാൻ കണ്ടിട്ടില്ല – മുകളിലേക്കും താഴേക്കും 90 മിനിറ്റിലും അവന് പൂർണ്ണ വേഗതയിൽ കവര്‍ ചെയ്യും.എന്നാല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ അവസാന രണ്ട് വർഷം സിദാന് നശിപ്പിച്ചു.താളം കണ്ടെത്തുന്ന കളിക്കാരനു ഇത്രയും വലിയ ഇടവേള തീര്‍ച്യായും നന്നല്ല.”മുൻ ടോട്ടൻഹാം സ്ട്രൈക്കർ ഡെയ്ലി മെയിലിനോട് പറഞ്ഞു






































