700 ആം മല്‍സരത്തില്‍ ജയം നേടി പെപ്
തന്‍റെ കോച്ചിങ് കരിയറിലെ 700 മല്‍സരം തികച്ച പെപ് ഗാര്‍ഡിയോള ഫുൾഹാമിനെതിരെ 2-0ന് ജയം റെജിസ്റ്റര്‍ ചെയ്തു.സിറ്റിയിൽ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ച ഗ്വാർഡിയോള 11 മുഴുവൻ സീസണുകളിലായി 29 പ്രധാന ട്രോഫികൾ നേടിയിട്ടുണ്ട്.മൂന്നു വ്യത്യസ്ത ക്ലബ്ബുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.മോശം ഫോമിലൂടെ കടന്ന് പോയ സിറ്റി ഇപ്പോള്‍ തങ്ങളുടെ പഴയ ഊര്‍ജം വീണ്ടെടുത്ത മട്ടാണ്.
സിറ്റിക്ക് വേണ്ടി അഞ്ചാം മിനുട്ടില്‍ തന്നെ ലീഡ് നേടി റഹീം സ്റ്റര്‍ലിങ്.ഏഴു മല്‍സരത്തിനിടെ തന്‍റെ ആദ്യ ഗോളാണ് അദ്ദേഹം നേടിയത്.25 മിനിറ്റിൽ സിറ്റിക്ക് ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി ഡി ബ്രൂയിൻ ലീഡ് ഇരട്ടിപ്പിച്ചു.ജയം നേടിയെങ്കിലും ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍ സിറ്റിക്ക് ആയില്ല.മറ്റൊരു മല്‍സരത്തില്‍ ജയം നേടിയ യുണൈറ്റഡ് ആണ് ഇപ്പോള്‍ നാലാം സ്ഥാനത്ത്.






































