ആരാധകരുടെ മുന്നില്‍ ജയം നേടാന്‍ ചെല്‍സി
ചെൽസിയും ലീഡ്സ് യുണൈറ്റഡും തമ്മിലുള്ള ആദ്യ ലീഗ് മല്‍സരത്തിനായി രണ്ടായിരത്തോളം ആരാധകരെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് അനുവദിക്കും.നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്നൊരു ജയം നേടാന്‍ കഴിഞ്ഞാല്‍ ചെല്‍സിക്ക് ലീഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാം.
കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സി ടോട്ടന്‍ഹാമിനെതിരെ സമനില വഴങ്ങിയുള്ള വരവാണ്.ലീഡ്സ് ആണെങ്കില്‍ എവര്‍ട്ടനെ ഒരു ഗോളിന് തോല്‍പ്പിച്ചുള്ള വരവും.ഈ വാരത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ സെവിയയെ എതിരിലാത്ത നാല് ഗോളിന് ചെല്‍സി പരാജയപ്പെടുത്തിരുന്നു.ഫ്രെഞ്ച് താരം ഒലിവര്‍ ജീറൂഡ് നാല് ഗോളുകള്‍ നേടി ആ മല്‍സരത്തിലെ താരമായി.ഇന്നതെ മല്‍സരത്തില്‍ അദ്ദേഹത്തിന് ആദ്യ ഇലവനില്‍ ഇടം നേടാന്‍ ഉള്ള സാധ്യത വളരെ അധികം ആണ്.






































