European Football Foot Ball Top News

എല്ലാം താറുമാറായി – ക്രൂസ്

December 2, 2020

എല്ലാം താറുമാറായി – ക്രൂസ്

ചൊവ്വാഴ്ച ഷക്തറിനോട് 2-0 ന് പരാജയപ്പെട്ട റയൽ മാഡ്രിഡ് ഈ സീസണിൽ ആകെ താറുമാറായ പ്രകടനം ആണ് കാഴ്ചവക്കുന്നത് എന്ന് മിഡ്ഫീല്‍ഡര്‍ ക്രൂസ്.ഉക്രെയ്നിലെ തോൽവി മൂലം  ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും ചാമ്പ്യന്മാര്‍ പുറത്ത് പോകുമെന്ന ഭീഷണിയില്‍ ആണ് ഇപ്പോള്‍.അവസാന അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം വിജയിച്ച മാഡ്രിഡ് ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തും ലീഗില്‍ നാലാം സ്ഥാനത്തുമാണ്.

“എല്ലാം താറുമാറായി.ഈ സീസണിൽ ഞങ്ങൾ ഗോൾ നേടാൻ പാടുപെടുകയാണ്.ഇത് ഒരു ശാരീരിക പ്രശ്‌നമല്ല. എനിക്ക് ഒരു കുഴപ്പവുമില്ല.ചില സമയങ്ങളില്‍ കാര്യങ്ങള്‍ നമ്മള്‍ ഉദ്ദേശിച്ച പോലെ തന്നെ കാര്യങ്ങള്‍ പോകണം എന്നില്ല.അത് മാറ്റണം എങ്കില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം.”കളിക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട്  പറഞ്ഞു.

Leave a comment