European Football Foot Ball Top News

യുവന്‍റസിന് ജീവന്‍ നല്‍കുന്നത് റൊണാള്‍ഡോ എന്ന് ഡൈനാമോ കീവ് കോച്ച് മിർസിയ ലൂസെസ്കു

December 2, 2020

യുവന്‍റസിന് ജീവന്‍ നല്‍കുന്നത് റൊണാള്‍ഡോ എന്ന് ഡൈനാമോ കീവ് കോച്ച് മിർസിയ ലൂസെസ്കു

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് ടീമിലെ മറ്റുള്ളവരിൽ മികച്ച സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഡൈനാമോ കീവ് കോച്ച് മിർസിയ ലൂസെസ്കു പറഞ്ഞു.സീരി എയിലും ചാമ്പ്യൻസ് ലീഗിലും ഏഴ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് യുവന്‍റസിനെ നേരിടാന്‍ ഒരുങ്ങവേ ആണ് ഡൈനാമോ കീവ് കോച്ച് മിർസിയ ലൂസെസ്കു മാധ്യമങ്ങളില്‍ പറഞ്ഞത്.

“റൊണാൾഡോയ്ക്ക് ഒരു തരം ചരിസ്മ ഉണ്ട്.ടീമിനെ മുഴുവൻ അദ്ദേഹം നിരന്തരം പ്രചോദിപ്പിക്കുന്നു.വലിയ ഒരു മാറ്റമുണ്ടാക്കാൻ കഴിയുന്ന കളിക്കാരിൽ ഒരാളാണ് അദ്ദേഹം.പിച്ചിൽ ചെയ്യുന്ന കാര്യങ്ങൾക്കും എല്ലാവർക്കും നൽകുന്ന ആത്മവിശ്വാസത്തിനും അദ്ദേഹം ഉണ്ടാക്കുന്ന മാറ്റം വളരെ വലുത്.”ലൂസെസ്കു പറഞ്ഞു.സീസണിലെ സ്ഥിരതയില്ലാത്ത തുടക്കം കാരണം യുവന്റസ് ബോസ് ആൻഡ്രിയ പിർലോ സമ്മർദ്ദത്തിലാണ്.

Leave a comment