European Football Foot Ball Top News

ഇന്‍ററിന് ഇന്ന് ജയം അനിവാര്യം

December 1, 2020

ഇന്‍ററിന് ഇന്ന് ജയം അനിവാര്യം

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബിയിൽ ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ച് ആതിഥേയരായ ഇന്റർ മിലാനേ നേരിടും.മിലാന് ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ നില നിര്‍ത്താന്‍ ഒരു വിജയം അനിവാര്യമാണ്.ഒരു ജയവും നേടാത്ത മിലാന്‍ നാലാം സ്ഥാനത്താണ്.പല വമ്പന്മാര്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്നിട്ടും ഒന്നാം സ്ഥാനത്തു ഇരിക്കുന്നത് മോൺചെൻഗ്ലാഡ്ബാച്ച്  ആണ്.മത്സരത്തിലെ ആദ്യ റൗണ്ടിൽ സാൻ സിറോയിൽ ഇരുടീമുകളും 2-2 സമനിലയിൽ പിരിഞ്ഞു

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.അന്റോണിയോ കോണ്ടെയുടെ മറ്റൊരു മോശം ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നാണ് ഇത്.കഴിഞ്ഞ സീസണില്‍ ബാഴ്സലോണ ഡോര്‍ട്ട്മുണ്ട് എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ പെട്ട മിലാന്‍ കഴിഞ്ഞ സീസണിലും ഗ്രൂപ്പ് ഘട്ടം താണ്ടിയില്ല.എന്തിനും കൂടെ നില്‍ക്കുന്ന ഒരു മാനേജ്മെന്‍റ് ഉള്ളപ്പോള്‍ ചാമ്പ്യന്‍സ് ലീഗിലെ ഈ  മോശം ഫോം കൊണ്ടേയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കും.

Leave a comment