വഴി മുട്ടി റയല്‍ വഴി കാട്ടാന്‍ സിദാന്‍
ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ് ഓഫ് 16 ല്‍ ഇടം നേടാന്‍ ചൊവ്വാഴ്ച രാത്രി ഉക്രെയ്നിലേക്ക് ഷക്തർ ഡൊനെറ്റ്സ്കിനെ നേരിടാൻ റയൽ മാഡ്രിഡ് പോയേക്കും.മൂന്നാം സ്ഥാനത്തുള്ള ഷക്തറിനേക്കാൾ മൂന്ന് പോയിന്‍റിന്‍റെ ലീഡ് റയലിന് ഉണ്ട്.അതായത് ഈ മത്സരത്തിലെ ഒരു വിജയം അവർ മത്സരത്തിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് ഉള്ള ടിക്കറ്റ് അവര്‍ക്ക് സ്വന്തമാക്കാം.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11:25 നാണ് മല്‍സരം.അതേസമയം, ലാ ലിഗയിൽ അലവേസിനോട് ഹോം തോൽവിക്ക് ശേഷം മാഡ്രിഡ് ആകെ പ്രതിസന്തിയില്‍ ആണ്.ഇപ്പോള്‍ ലാ ലിഗയിൽ ലോസ് ബ്ലാങ്കോസ് നാലാം സ്ഥാനത്താണ്.ഈ സീസണില്‍ ഇതിന് മുന്നേ സിദാന്‍റെ ജോലി ഫയറിങ് ലൈനില്‍ ആയിരുന്നു.എന്നാല്‍ ബാഴ്സയെ എല്‍ ക്ലാസിക്കോയില്‍ തോല്‍പ്പിച്ചത് അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദത്തിന് നേരിയ കുറവ് ഉണ്ടായിരുന്നു.






































