European Football Foot Ball Top News

റയലിന് അടി തെറ്റുന്നു

November 29, 2020

റയലിന് അടി തെറ്റുന്നു

എതിരാളികള്‍ ആയ ബാഴ്സ ഈ സീസണില്‍  മോശം ഫോം തുടര്‍ച്ചയായി കാഴ്ചവയ്ക്കുമ്പോള്‍ വലിയ സമ്മര്‍ദം ഇല്ലാതെ ലാലിഗ നേടാമെന്ന സിദാന്‍റെയും റയലിന്റെയും ആഗ്രഹങ്ങള്‍ക്ക് പിടി വീഴുന്നു.പതിവില്ലാതെ അത്ലറ്റിക്കോ മാഡ്രിഡ് മികച്ച ഫോം കാഴ്ചവയ്ക്കുകയും ചെയ്യുന്നതോടെ ഈ സീസണില്‍ റയലിന് അത്ര സുഖം ആയിരിക്കില്ല കാര്യങ്ങള്‍.

ഇന്നലത്തെ മല്‍സരത്തില്‍ റയല്‍ പരാജയപ്പെട്ടതോടെ സിദാന് മേല്‍ അന്ന് അയഞ്ഞ കുരുക്ക് ഒന്നു  കൂടെ മുറുകിയേക്കും.അലാവസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി.മല്‍സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ ലൂക്കാസ് പേരെസ് പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി ലീഡ് നേടി കൊടുത്തു.48 ആം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടി ലീഡ് ഇരട്ടിപ്പിച്ചു.ജോസെലൂ ആണ് ഇത്തവണ ഗോള്‍ നേടിയത്.റയലിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് 86 ആം മിനുട്ടില്‍ കസമീരോ ആയിരുന്നു.

Leave a comment