എവര്‍ട്ടനെ വീഴ്ത്തി ലീഡ്സ്
എവര്‍ട്ടനെ ഞെട്ടിച്ച് ലീഡ്സ് യുണൈറ്റഡ്.ഏവര്ട്ടന് ഹോം സ്റ്റേഡിയമായ ഗൂഡിസന്‍ പാര്‍ക്കില്‍ വച്ച് തന്നെ ലീഡ്സ് യുണൈറ്റഡ് എവര്‍ട്ടനെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.അടുപ്പിച്ച് മൂന്നു മല്‍സരങ്ങള്‍ തോറ്റ എവര്‍ട്ടനു കഴിഞ്ഞ മല്‍സരത്തില്‍ ഒരു ജയം നേടിയിരുന്നു എന്നാല്‍ വീണ്ടും ലീഡ്സിനോട് തോറ്റ എവര്ട്ടന് ഇപ്പോള്‍ വലിയ പ്രതിസന്തി നേരിടുന്നു.
മെര്‍സീസൈഡില്‍ കളിക്കാന്‍ വന്നാല്‍ ലീഡ്സ് യുണൈറ്റഡ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കും.ലിവര്‍പൂളിനെതിരെ ആദ്യ മല്‍സരത്തില്‍ തന്നെ മൂന്നു ഗോളുകള്‍ നേടി അവരെ വെള്ളം കുടിപ്പിച്ചതു ഒന്നു പൊടി തട്ടി എടുക്കണം.ഗോളൊന്നും നേടാതെ ഇരു ടീമുകളും സമനിലയിലേക്ക് പൊക്കുമെന്ന് തോന്നിച്ചെങ്കിലും 79 ആം മിനുട്ടില്‍ റഫീഞ്ഞ ജാക്ക് ഹാരിസണ്‍ നല്കിയ അവസരം മുതലാക്കി.






































