പൊചെട്ടിഞ്ഞോക്ക് മോറിഞ്ഞോയുടെ രഹസ്യഘടകം ഇല്ലായിരുന്നു എന്നു ജെനാസ്
മൗറീഷ്യോ പോച്ചെറ്റിനോക്കു ജോസ് മൗറീഞ്ഞോ കൈയ്യില്‍ ഉള്ള ഒരു രഹസ്യ ഘടകത്തിന്‍റെ കുറവ് ഉണ്ടെന്നും മൗറീഞ്ഞോയേ താന്‍ ഏറെ പ്രശംസിക്കുന്നു എന്നും ജെർമെയ്ൻ ജെനാസ് പറയുന്നു.ഏറെക്കാലമായി കാത്തിരുന്ന ട്രോഫി നൽകാൻ ടോട്ടന്‍ഹാമിന് മോറിഞ്ഞോയുടെ പിന്തുണ ലഭിക്കുമെന്നും പലരും കരുത്തുന്നു.
“മോറിഞ്ഞോ ചെയ്തത് ഞങ്ങള്‍ മറക്കില്ല.ഒരു ആവറേജ് ടീമിനെ എടുത്ത് ചാമ്പ്യന്‍സ് ലീഗ് സ്ഥിരമായി കളിക്കുന്ന ടീമാക്കി ഞങ്ങളെ അദ്ദേഹം മാറ്റി.എന്നാല്‍ മോറിഞ്ഞോക്ക് പൊചെട്ടിനോക്ക് അറിയാത്ത ഒരു രഹസ്യഘടകം ഉണ്ട്.ആ രഹസ്യ ഘടകം വിജയിക്കാനുള്ള ആഗ്രഹമാണ്. ഈ ടോട്ടൻഹാം കളിക്കാർ എല്ലാവരും വളരെ നല്ല ഫുട്ബോൾ കളിക്കാരാണ്,എന്നാല്‍ അവര്‍ക്ക് എന്ത് വില കൊടുത്തും വിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആണോ.അതാണ് വിത്യാസം.ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് അങ്ങനെ തന്നെയാണ് അവര്‍ എന്നു എനിക്കു തോന്നുന്നു.”ജെനാസ് ബിബിസി അഭിമുഘത്തില്‍ പറഞ്ഞു.






































