European Football Foot Ball Top News

റിയാദ് മെഹ്രസിന് ഹാട്രിക്ക്

November 28, 2020

റിയാദ് മെഹ്രസിന് ഹാട്രിക്ക്

പ്രീമിയര്‍ ലീഗില്‍കുറെ കാലമായി പെപ് ഗാര്‍ഡിയോളയും മാഞ്ചെസ്റ്റര്‍ സിറ്റിയും ആഗ്രഹിക്കുന്ന ഒരു ബ്രേക്ക് അവര്‍ക്ക് ലഭിച്ചു.ബേന്‍ളിയെ സിറ്റി തകര്‍ത്തത് എതിരിലാത്ത അഞ്ചു ഗോളിന്.കഴിഞ്ഞ മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ രണ്ടു ഗോളിന് പരാജയപ്പെട്ട സിറ്റിക്ക് ഇപ്പോള്‍ വേണ്ടത് പ്രീമിയര്‍ ലീഗില്‍  ഇത് പോലെ വമ്പന്‍ മാര്‍ജിനില്‍ ഉള്ള ഒരു വിജയം തന്നെയാണ്.

തുടക്കം മുതല്‍ അക്രമിച്ച് കളിച്ച സിറ്റിക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത് മാച്ച് ഹീറോ ആയ റിയാദ് മെഹ്റസ് തന്നെയായിരുന്നു.6,22,69 മിനുട്ടുകളില്‍ ഗോള്‍ നേടിയ അദ്ദേഹത്തിന് പുറമെ ബെഞ്ചമിന്‍ മേന്‍റി,ഫെറാണ്‍ ടോറസ് എന്നിവരും സ്കോറിങ് ലിസിറ്റില്‍ ഇടം നേടി.ഇനി സിറ്റിയുടെ ലക്ഷ്യം എങ്ങനെയും പ്രീമിയാര്‍ ലീഗ് ചലഞ്ചില്‍ ലിവര്‍പ്പൂള്‍,ചെല്‍സി,ടോട്ടന്‍ഹാം എന്നിവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്നതാണ്.

Leave a comment