European Football Foot Ball Top News

ഗ്രീസ്മനെ ബെഞ്ചില്‍ ഇരുത്തിയതില്‍ നിഗൂഡമായി ഒന്നും തന്നെ ഇല്ലെന്ന് കോമാന്‍

November 25, 2020

ഗ്രീസ്മനെ ബെഞ്ചില്‍ ഇരുത്തിയതില്‍ നിഗൂഡമായി ഒന്നും തന്നെ ഇല്ലെന്ന് കോമാന്‍

ഡൈനാമോ കീവിനെതിരെയുള്ള മല്‍സരത്തില്‍ ഗ്രീസ്മാന് ആദ്യ ടീമില്‍ സ്ഥാനം കൊടുക്കാത്തതിന് പിന്നില്‍ നിഗൂഢ ഉദ്ദേശങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്ന് കോമാന്‍ വ്യക്തമാക്കി.ഫ്രാൻസ് ഇന്റർനാഷണലിനെമത്സരത്തിന്റെ 66-ാം മിനിറ്റിൽ ഫിലിപ്പ് കൊട്ടിൻ‌ഹോയ്ക്ക് പകരക്കാരനായി കോമാന്‍ ഇറക്കുകയും ചെയ്തു.മുൻ ഏജന്റും അമ്മാവനും നടത്തിയ അഭിപ്രായത്തെത്തുടർന്ന് ബാഴ്സലോണ താരം ലയണൽ മെസ്സിയുമായുള്ള ഗ്രിസ്മാന്റെ ബന്ധം അടുത്തിടെ വഷല്‍  ആയി എന്നു വാര്‍ത്ത വന്നിരുന്നു.

ഞങ്ങൾ‌ ശ്രദ്ധ പുലര്‍ത്തേണ്ട ഒരു ചെറിയ ശാരീരിക പ്രശ്‌നത്തിന് വേണ്ടി മാത്രമാണ് ഗ്രിസ്മാൻ ബെഞ്ചിലിരുന്നത്‌.”ചിലർക്ക് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്, കൂടാതെ എല്ലാ ദിവസവും പരിശീലനത്തിൽ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് കുറച്ചു ഗെയിം ടൈം നല്‍കി അത്ര തന്നെ.”ളി കഴിഞ്ഞ് ഒരു വാർത്താ സമ്മേളനത്തിൽ കോമാൻ പറഞ്ഞു.

 

Leave a comment