ആ പെനാല്‍ട്ടി ഒരു തമാശ മാത്രം എന്നു ജൂലിയൻ നാഗെൽസ്മാൻ
ആർബി ലീപ്സിഗ് ഹെഡ് കോച്ച് ജൂലിയൻ നാഗെൽസ്മാൻ പിഎസ്‌ജിക്കെതിരെ 1-0 തോൽവിയിൽ പെനാൽറ്റിയിലേക്ക് നയിച്ച തീരുമാനത്തെ ആക്ഷേപിച്ചു.ഇത് ഒരു തമാശയാണെന്നും ഏഞ്ചൽ ഡി മരിയ ഡൈവ് ചെയ്തത് ആണെന്നും അദ്ദേഹം ആരോപിച്ചു.മാര്‍സല്‍ സബിറ്റ്സര്‍ ഫൌള്‍ ചെയ്തെന്ന് വിധിച്ചു ലഭിച്ച പെനാല്‍ട്ടിയില്‍ ആണ് പിഎസ്ജി വിജയം നേടിയത്.
“കളിയിൽ പാരീസിന് ഒരു യഥാർത്ഥ അവസരം ലഭിച്ചിരുന്നില്ല പെനാൽറ്റി ഒരു തമാശയാണെന്നും ഞാൻ കരുതുന്നു.”ചാമ്പ്യൻസ് ലീഗ് തലത്തിലുള്ള ആ തീരുമാനം – അത് ശരിക്കും സങ്കടകരമാണ്. അതൊരു ഡൈവ് ആയിരുന്നു,കോൺടാക്റ്റ് ഇല്ലായിരുന്നു.മിക്കവാറും VAR മറ്റൊരു ഗെയിം ആയിരിക്കും കണ്ടത്.അടുത്ത ഘട്ടത്തില്‍ എത്താന്‍ ഇനി രണ്ടു മല്‍സരങ്ങള്‍ ജയിക്കേണ്ടത് ഉണ്ട്.പാരീസ് വിജയിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.”മല്‍സരശേഷം അദ്ദേഹം വെളിപ്പെടുത്തി.






































