European Football Foot Ball Top News

ബെയിലിനെ മോറിഞ്ഞോ ചെല്‍സിക്കേതിരെ പ്രയോഗിക്കാന്‍ ഒളിപ്പിച്ചിരിക്കുകയാണ് എന്നു ഹൂഡില്‍

November 25, 2020

ബെയിലിനെ മോറിഞ്ഞോ ചെല്‍സിക്കേതിരെ പ്രയോഗിക്കാന്‍ ഒളിപ്പിച്ചിരിക്കുകയാണ് എന്നു ഹൂഡില്‍

ഗാരെത് ബേലിനേ ജോസ് മൗറീഞ്ഞോ ചെല്‍സിക്കേതിരെ വജ്രായുധം ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് എന്നു ഗ്ലെൻ ഹോഡിൽ.സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ നിന്ന് സീസൺ ദൈർഘ്യമുള്ള വായ്പയിൽ സ്പർസിലേക്ക് മടങ്ങിയതിന് ശേഷം ബെയില്‍ ഫുട്ബോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ തുടങ്ങി.31 വയസുകാരൻ ആറ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നാല്‍ അദ്ദേഹം സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടിയിട്ടില്ല.

“ആ ഗെയിമിൽ ഗാരെത് ബേളിന് വലിയൊരു മാറ്റം വരുത്താന്‍ പറ്റും എന്ന  തോന്നൽ എനിക്കുണ്ട്.അദ്ദേഹത്തിനെ മോറിഞ്ഞോ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.ആ മല്‍സരത്തില്‍ ആയിരിക്കും  മോറിഞ്ഞോ ബെയിലിന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുക.ചെല്‍സിക്കേതിരെ ബെയില്‍ കളിച്ചില്ല എങ്കില്‍ തീര്‍ച്ചയായും അതില്‍ എന്തോ പിശക് ഉണ്ടാകാന്‍ സാധ്യതയുണ്ട്.”മുൻ സ്പർസ് മാനേജർ തന്റെ  ഔദ്യോഗിക പോഡ്‌കാസ്റ്റിൽ പറഞ്ഞു.

Leave a comment