European Football Foot Ball Top News

റഫറി ഇന്ന് നന്നേ വിയര്‍ക്കും

November 21, 2020

റഫറി ഇന്ന് നന്നേ വിയര്‍ക്കും

ടോട്ടൻഹാം ഹോട്‌സ്പർ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നോർത്ത് ലണ്ടനിലേക്ക് സ്വാഗതം ചെയ്തപ്പോൾ പഴയ എതിരാളികളായ ജോസ് മൗറീഞ്ഞോയും പെപ് ഗ്വാർഡിയോളയും ശത്രുത പുതുക്കും.ഇരുവരും തമ്മില്‍ പഴയ കണക്കുകള്‍ ഒരുപാട് ഉള്ളതിനാല്‍ ഇന്നതെ മല്‍സരത്തില്‍ തീ പാറും പോരാട്ടം കാണാം.ഇരുവരും ഡഗ്ഔട്ടില്‍ ഉള്ളപ്പോള്‍ കളി നിയന്ത്രിക്കാന്‍ റഫറി  പാട് പെടും.

മോശം തുടക്കം കാഴ്ചവച്ചെങ്കിലും ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടോട്ടന്‍ഹാം.സിറ്റിയാകട്ടെ പത്താം സ്ഥാനത്തും.ഇരുവരും നേരിട്ട റിക്കോര്‍ഡ് നോക്കുകയാണെങ്കില്‍ പെപ് ആണ് മുന്‍പന്തിയില്‍ ഉള്ളത്.കഴിഞ്ഞ ലിവര്‍പൂളുമായുള്ള മല്‍സരത്തില്‍ സമനില നേടിയുള്ള വരവാണ് സിറ്റി.ഇന്‍റര്‍നാഷണല്‍ ബ്രേക്കില്‍ സിറ്റി താരങ്ങള്‍ മികച്ച ഫോം കാഴ്ച്ച വച്ചിരുന്നു.റഹീം സ്റ്റര്‍ലിങ് പരിക്ക് പറ്റി പുറത്തായത് സിറ്റിക്ക് വലിയ നഷ്ടം  ആയിരിക്കും.

 

 

 

 

Leave a comment