റയലിന് നന്ദി പറഞ്ഞു ബാഴ്സ യുവ താരം
റയൽ മാഡ്രിഡിനായി കളിക്കാൻ തനിക്ക് യോഗ്യത്തയില്ലെന്ന് പറഞ്ഞു തന്നെ ട്രയല്‍സില്‍ പുറത്താക്കിയ മാഡ്രിഡിനോട് നന്ദി പറഞ്ഞ് പെഡ്രി ഗോന്‍സാലസ്.അങ്ങനെ അവര്‍ ചെയ്തത് മൂലം തനിക്ക് ഇപ്പോള്‍ ബാഴ്‌സലോണയില്‍ കളിയ്ക്കാന്‍ കഴിഞ്ഞെന്നും തന്‍റെ സ്വപ്ന ക്ലബില്‍ കളിയ്ക്കാന്‍ തനിക്ക് അവസരം ലഭിച്ചതില്‍ പെഡ്രി സന്തോഷവാന്‍ ആണ്.
ഞാൻ ഒരാഴ്ച മാഡ്രിഡിൽ ട്രയലില്‍ ആയിരുന്നു.അവര്‍ എന്നെ ഓഫീസിലേക്ക് ക്ഷണിച്ചു.ഞാന്‍ റയലില്‍ കളിയ്ക്കാന്‍ യോഗ്യന്‍ അല്ല എന്നു പറഞ്ഞു.എനിക്ക് വളരെഅധികം ദേഷ്യം വന്നു.അത് പില്‍കാലത്ത് എനിക്കു ഗുണമേ ചെയ്തുള്ളൂ,ഞാന്‍ കൂടുതല്‍ പരിശീലിക്കാന്‍ തുടങ്ങി അതുമൂലം എന്‍റെ സ്വപ്ന ക്ലബ് ആയ ബാഴ്സയിലേക്ക് പോകാന്‍ കഴിഞ്ഞു.”അദ്ദേഹം കാടേണ സര്‍ നടത്തിയ അഭിമുഘത്തില്‍ വെളിപ്പെടുത്തി.ഇപ്പോള്‍ യുവതാരം ബാഴ്സയിലെ കോമാന്‍റെ വിശ്വസ്ത മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാള്‍ ആണ്.






































