European Football Foot Ball Top News

വൈനാല്‍ടത്തിന് വേണ്ടി ഇന്‍റര്‍ രംഗത്ത്

November 17, 2020

വൈനാല്‍ടത്തിന് വേണ്ടി ഇന്‍റര്‍ രംഗത്ത്

ലിവര്‍പ്പൂള്‍ താരത്തിന്റെ കരാര്‍ ഈ സീസണില്‍ അവസാനിച്ചേക്കും.താരത്തിനു വേണ്ടി ബീഡ് തയ്യാറാക്കാന്‍ ബാഴ്സ മാത്രമല്ല ഇനി മുതല്‍ അദ്ദേഹത്തിന് വേണ്ടി ഇറ്റലിയന്‍ വമ്പന്‍മാര്‍ ഇന്‍റര്‍ മിലാനും രംഗത്ത് ഉണ്ടായേക്കും.വാന്‍റാലത്തിന് ലിവര്‍പ്പൂള്‍ വിട്ട് ഒരു പുതിയ ചലഞ്ച് നേരിടാന്‍ താല്‍പര്യം ഉണ്ടെന്ന് ഇതിന് മുന്നേ അറിയിക്കുകയും ചെയ്തതിനാല്‍ അടുത്ത സീസണില്‍ നെതര്‍ലാന്‍റ്സ് താരത്തിനെ ലിവര്‍പ്പൂള്‍ ജേഴ്സിയില്‍ കാണാന്‍ ഉള്ള സാധ്യത വളരെ കുറവ് ആണ്.

 

താരത്തിനെ മുന്‍ നെതര്‍ലാന്‍റ്സ് കോച്ചും ഇപ്പോള്‍ ബാഴ്സയുടെ മാനേജര്‍ കൂടി ആയ റൊണാള്‍ഡ് കോമാന്‍ ടീമിലേക്ക് ക്ഷണിച്ചിരുന്നു.ഡീല്‍ നടന്നില്ല എങ്കിലും അടുത്ത സമ്മറിലോ അല്ലെങ്കില്‍ വരുന്ന ഈ വിന്‍ററിലോ ഡീല്‍ നടക്കാന്‍ സാധ്യത ഉണ്ട്.

Leave a comment