ജര്‍മന്‍ പടയ്ക്ക് യുക്രെയിന് ചലഞ്ച്
യുവേഫ നേഷൻസ് ലീഗിൽ ശനിയാഴ്ച ജർമനി യുക്രെയിനെതിരെയുള്ള മല്‍സരം ആതിഥേയത്വം വഹിക്കുന്നു.റെഡ് ബുള്‍ അരീന സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നേക്കാലിന് ആണ് മല്‍സരം നടക്കുന്നത്.പോയിന്റ് പട്ടികയില്‍ ജര്‍മനിയും യുക്രെയിനും ആറ് പോയിന്റ് വീതമാണ് ഉള്ളത്.അതിനാല്‍ എങ്ങനെയും ആവേശകൊടുമ്പിരി കൊള്ളുന്ന ഒരു മല്‍സരം ആണ് ആരാധകര്‍ കാത്തിരിക്കുന്നത്.
യുക്രെയിനില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മന്‍ പട വിജയം കണ്ടിരുന്നു.ഇനി അവര്‍ക്ക് ലീഗില്‍ രണ്ട് മല്‍സരം ബാക്കിയുള്ളപ്പോള്‍ രണ്ട് വിജയം നേടി ലീഗില്‍ ഒന്നാമത്തെത്താന്‍ കഠിന പ്രയത്നത്തില്‍ ആയിരിക്കും ജര്‍മന്‍ കോച്ച് ജോക്കിം ലോ.അവരുടെ അവസാന ലീഗ് മല്‍സരം സ്പെയിനിന് എതിരാണ്.






































