ക്രൂസിന് മറുപടി നല്‍കി ഒബ്മയെങ്
ടോണി ക്രൂസിന്റെ മുൻകാലങ്ങളിൽ നടത്തിയ മാസ്ക് ആഘോഷങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളോട് പിയറി-എമെറിക് ഓബാമേയാങ് പ്രതികരിച്ചു.ഐൻഫാച്ച് മാൽ ലുപ്പെൻ പോഡ്‌കാസ്റ്റിൽ സംസാരിച്ച ക്രൂസ് ഇങ്ങനെ പറഞ്ഞു”കൊറിയോഗ്രാഫ് ചെയ്ത ആഘോഷങ്ങൾ വളരെ മോശമായി കാണുന്നു.അവരുടെ സോക്സിൽ എന്തെങ്കിലും വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ അതിലും മോശമാണ്. ഓബമെയാങ് ഒരിക്കൽ ആഘോഷിക്കുകയും മാസ്ക് പുറത്തെടുക്കുകയും ചെയ്തു. ഞാൻ, അതൊരു നല്ല റോൾ മോഡലാണെന്ന് ഞാൻ കരുതുന്നില്ല. എന്തൊരു വിഡ്ഡിതരമാണ്.”
ഇതിന് മറുപടിയായി ഒബ്മയെങ് ട്വിറ്ററില്‍ പറഞ്ഞത് ഇങ്ങനെ”ഈ ടോണി ക്രൂസിന് കുട്ടികളുണ്ടോ? ഓർക്കുക, ഞാൻ ഇത് എന്റെ മകനുവേണ്ടി ചെയ്തു, ഞാൻ അത് വീണ്ടും ചെയ്യും. നിങ്ങൾക്ക് ഒരു ദിവസം കുട്ടികള്‍ ഉണ്ടാകുമെന്നും നിങ്ങള്‍ അവരെ സന്തോഷിപ്പിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.”ഇത് പോരാതെ അദ്ദേഹം മാര്‍ക്ക് റ്യൂസും താനും ബാറ്റ്മാന്‍ റോബിന്‍ മാസ്ക് വച്ച് ഗോള്‍ ആഘോഷിച്ച ചിത്രം പങ്കുവച്ചു ഒബ്മയെങ്.






































