European Football Foot Ball Top News

വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ ആദ്യ സമനില വഴങ്ങി അര്‍ജന്‍റീന

November 13, 2020

വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ ആദ്യ സമനില വഴങ്ങി അര്‍ജന്‍റീന

ഇന്ന് രാവിലെ പരഗ്വായുമായി നടന്ന മല്‍സരത്തില്‍ സമനിലയോടെ തുടക്കം കുറിച്ച് അര്‍ജന്‍റീന.ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി.അര്‍ജന്‍റീനക്ക് വേണ്ടി നികോളാസ് ഗോണ്‍സലസ് ഗോള്‍ നേടിയപ്പോള്‍ പരഗ്വായ്ക്ക് വേണ്ടി വള ചലിപ്പിക്കാന്‍ എയ്ഞ്ചല്‍ റൊമെറോക്ക് കഴിഞ്ഞു.അര്‍ജന്‍റീന ഹോം സ്റ്റേഡിയമായ അല്‍ബെര്‍റ്റോ അര്‍മാണ്ടോ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇക്കുറി ലയണല്‍ സ്കലോണി പല പുതിയ നീക്കങ്ങളുമായാണ് മല്‍സരത്തിന് അര്‍ജന്‍റീനയെ തയ്യാറാക്കിയത്.

സമനിലയോടെ പോയിന്‍റ് പട്ടികയില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനത്തായി.ബദ്ധവൈരികളായ ബ്രസീല്‍ തൊട്ട് പുറകെ രണ്ടാം സ്ഥാനത്ത് ഉണ്ട്.നാളെ രാവിലെ ആറ് മണിക്ക് ബ്രസീല്‍ തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ വേണ്ടി വെനസ്വേലയെ നേരിടും.60 ആം മിനുട്ടില്‍ മാത്രമേ  സീനിയര്‍ താരമായ എയ്ഞ്ചല്‍ ഡി മരിയക്ക് സ്കലോണി അവസരം നല്‍കിയത്.

Leave a comment