സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്റ്സും സ്പെയിനും
ഇന്റര്‍നാഷണല്‍ ഫ്രന്റ്ലി മല്‍സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് സ്പെയിന് നെതര്‍ലാന്റസ് മല്‍സരം.നെതര്‍ലാന്റ്സ് ഹോം സ്റ്റേഡിയമായ ആംസ്റ്റര്‍ഡാം അരീനയില്‍ വച്ച് നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി മല്‍സരം സമനിലയില്‍ പിരിഞ്ഞു.സെര്‍ജിയോ റാമോസ്,സെര്‍ജിയോ ബുസ്ക്കറ്റ്സ്,സെര്‍ജി റോബര്‍ട്ടോ,എന്നിവരേ ലൂയി എന്റിക്വെ ആദ്യ ഇലവനില്‍ ഇറക്കാതെ യുവ താരങ്ങള്‍ക്ക് പരിഗണന നല്കി.
മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത് 18 ആം മിനുട്ടില്‍ സ്പെയിന് താരമായിരുന്ന സെര്‍ജിയോ കനാലസ് ആയിരുന്നു.യുവന്റസ് താരം മൊറാട്ട ഒരുക്കിയ അവസരം വിനിയോഗിച്ച കനാലസ് സ്പെയിനിന് ലീഡ് നേടി കൊടുത്തു.മറുപടിക്ക് നെതര്‍ലാന്റ്സിന്റെ ഗോള്‍ പിറന്നത് രണ്ടാം പകുതിയില്‍ ആയിരുന്നു.47 ആം മിനുട്ടില്‍ ഡോണി വാന്‍ ഡേ ബീക്ക് ആണ് നെതര്ലന്റ്സിനു വേണ്ടി സ്കോര്‍ ചെയ്തത്.






































