ഫിന്‍ലാന്‍റിനെ നേരിടാന്‍ ഫ്രാന്‍സ്
വരും ദിവസങ്ങളിൽ നടക്കുന്ന നിർണായകമായ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളിൽ ലോകകപ്പ് ചാമ്പ്യൻമാർ പോർച്ചുഗലിനെയും സ്വീഡനെയും നേരിടുന്നതിനുമുമ്പ് ബുധനാഴ്ച ഫ്രാൻസ് ഫിൻലാൻഡുമായി സൗഹൃദപരമായ ഒരു മല്‍സരം നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം നാളെ രാത്രി ഒന്നേനാല്‍പ്പത്തിന് ഫ്രഞ്ച് നേഷനല്‍ സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ഈ വാരാന്ത്യത്തിൽ ഫ്രാൻസ് യൂറോപ്യൻ, നേഷൻസ് ലീഗ് ചാമ്പ്യൻമാരായ പോര്‍ച്ചുഗലിനെതിരെ ഏറ്റുമുട്ടും.കഴിഞ്ഞ പന്ത്രണ്ട് മല്‍സരത്തില്‍ പത്തു വിജയങ്ങളുമായി തോല്‍വി എന്തെന്ന് അറിയാതെ വരുന്ന ഫ്രാന്‍സിന് വെല്ലുവിളിയാവാന്‍ ഫിന്‍ലാന്‍റിന് കഴിഞ്ഞേക്കും.കഴിഞ്ഞ മല്‍സരത്തില്‍ യുക്രെയിനിനെ ഒനിന്നെതിരെ ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഫ്രാന്‍സ് അവരുടെ തേരോട്ടം വേള്‍ഡ് കപ്പിന് ശേഷവും ശക്തമായി തുടരുന്നു.






































