നാപൊളി എത്തിയില്ല യുവന്റസിന് മൂന്നു പോയിന്റ് നല്കാന് തീരുമാനം
സന്ദർശക സംഘം എത്തുന്നതിനായി ഉദ്യോഗസ്ഥർ 45 മിനിറ്റ് കാത്തിരുന്നതിനെത്തുടർന്ന് ജുവെ vs നാപ്പോളി ഉപേക്ഷിച്ചു. അതിനാൽ യുവന്റസ് ഒരു വാക്ക്ഓവർ മൂലം മൂന്നു പോയിന്റ് നല്കാന് സീരി എ തീരുമാനിച്ചു.ഇതോടെ യുവന്റസിന് നേട്ടമായി.കഴിഞ്ഞ മല്‍സരത്തില്‍ റോമയുടെ ഒപ്പം സമനില നേടിയ അവര്‍ ഈ മല്‍സരത്തിന് സമ്മര്‍ദത്തോടെ ആണ് ഇറങ്ങിയത്.
എന്നാല്‍ സീരി എ എടുത്ത നിലപാടിനെ കുറിച്ച് വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.ജെനോവയ്ക്കെതിരായ മത്സരത്തിനുശേഷം നാപോളിയില്‍ 19 കളിക്കാർ പോസിറ്റീവ് കേസ് ആയിരുന്നു.അതിനാല്‍ ആണ് അവര്‍ യാത്ര ഒഴിവാക്കിയത്.പോയിന്റ് നല്കാന് ഉദ്ദേശിച്ച വിധിക്കെതിരെ അപ്പീൽ നൽകാൻ നാപോളിക്ക് കഴിയും.യുവാന്റസ് അവരുടെ ബ്ലോഗില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നില്ല എന്ന് ആരാധകരെ അറിയിച്ചത്.തങ്ങളുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പ് വരെ യുവന്റസ് മല്‍സരത്തിന് മുന്നേ പ്രസിദ്ധീകരിച്ചിരുന്നു.






































