European Football Foot Ball Top News

യുണൈറ്റഡിന് മോറിഞ്ഞോ ഷോക്ക്

October 5, 2020

യുണൈറ്റഡിന് മോറിഞ്ഞോ ഷോക്ക്

തങ്ങളുടെ ഹോം സ്റ്റേഡിയമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഏറ്റവും നാണംകെട്ട തോല്‍വി ടോട്ടന്‍ഹാമിനോട് വഴങ്ങി   യുണൈറ്റഡ്.ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെട്ടത്.മുന്‍ യുണൈറ്റഡ് കോച്ച് ആയ ജോസ് മോറിഞ്ഞോ ടോട്ടന്‍ഹാമില്‍ വന്നതിന് ശേഷം ഏറ്റവും അവിസ്മരണീയ മല്‍സരം ആയിരിക്കണം ഇത്.

യുണൈറ്റഡിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് യുണൈറ്റഡ് താരമായ ബ്രൂണോ ഫെര്‍ണാണ്ടസ് ആയിരുന്നു.ഇത്തവണയും പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടിയ താരം യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു.പിന്നീട് എണ്ഡോംബേലെ,ഹാരി കെയിന്‍,സാന്‍ ഹ്യൂങ് മിന്‍ ഓറിയര്‍ എന്നിവര്‍ നേടിയ ഗോളിന്‍റെ പിന്‍ബലത്തില്‍ ടോട്ടന്‍ഹാം യുണൈറ്റഡിനെ നിലംപരിശര്‍ ആക്കി.ഇതോടെ രണ്ടു തോല്‍വി നേരിട്ട യുണൈറ്റഡ് ഈ സീസണില്‍ മികച്ച മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചവരുടെ വാക്കുകള്‍ തെറ്റിച്ച് കൊണ്ട് സീസണ്‍ തുടക്കം ദുരന്തം ആക്കി യുണൈറ്റഡ്.

Leave a comment