കൊടുത്താല്‍ പണി കൊല്ലത്തും കിട്ടും
ഏഴ് ദിവസം മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ നടന്ന 5-2 വിജയത്തിന് ലേയ്സെസ്റ്റര്‍ സിറ്റിയുടെ പ്രകടനത്തിന് സമാനമായി വെസ്റ്റ് ഹാം തിരിച്ച് ലേയ്സെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.ആരോൺ ക്രെസ്വെല്ലിന്റെ പിൻപോയിൻറ് ക്രോസിൽ നിന്ന് മൈക്കല്‍ അന്‍റോണിയോ ഗോള്‍ നേടി ആദ്യ അടി ലേയ്സെസ്റ്റര്‍ സിറ്റിക്ക് ലഭിച്ചു.14 ആം മിനുട്ടില്‍ ആയിരുന്നു ആദ്യ ഗോള്‍.
പിന്നീട് രണ്ടാം ഗോള്‍ പിറന്നത് 34 ആം മിനുട്ടില്‍ ആയിരുന്നു.രണ്ടാമത്തെ ഗോളിന് അസിസ്റ്റ് നല്‍കിയത് ആരോൺ ക്രെസ്വെല്‍ തന്നെ.പാബ്ലോ ഫോര്‍ണല്‍സ് ആണ് രണ്ടാം ഗോള്‍ നേടി ലേയ്സെസ്റ്റര്‍ സിറ്റിയുടെ ലീഡ് ഇരട്ടിച്ചത്.രണ്ട് ഗോളിന് വെസ്റ്റ് ഹാം വിജയം സംപൂര്‍ണം ആകുമെന്ന് വിചാരിച്ചെങ്കിലും 83 ആം മിനുട്ടില്‍ അടുത്ത ഗോള്‍ പിറന്നു.ഇകുറി പാബ്ലോ ഫോര്‍ണല്‍സ് ഒരുക്കിയ അസിസ്റ്റില്‍ ഗോള്‍ നേടിയത് ബോവന്‍ ആണ്.ഇതോടെ പ്രീമിയര്‍ ലെഗില്‍ പരാജയം അറിയാത്ത രണ്ട് ക്ലബുകളെ ഉള്ളൂ ലിവര്‍പ്പൂളും എവര്‍ട്ടനും






































