ആദ്യ ജയം റോമക്ക് സമ്മാനിച്ച് പെഡ്രോ
സ്‌പെയിൻ ഇന്റർനാഷണൽ പെഡ്രോ തന്റെ പുതിയ ക്ലബ് എ.എസ് റോമയ്‌ക്കായി ആദ്യ ഗോൾ നേടി. ശനിയാഴ്ച ഉഡീനീസിനെ 1-0ന് പരാജയപ്പെടുത്തി സെരി എ സീസണിലെ ആദ്യ വിജയം നേടി റോമ.ജൂലൈയിൽ ചെൽസിയിൽ നിന്ന് താമസം മാറിയ 33 കാരൻ ഇതോടെ റോമയിലെ താരം ആയി.
ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് റോമ നേടിയത് ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ വിജയത്തോടെ എട്ടാം സ്ഥാനത്തേക്ക് കരകയറി.നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു എങ്കിലും റോം ആഗോള്‍ കീപ്പര്‍ അന്റോണിയോ മിറാന്‍റെ മികച്ച സെവുകളോടെ കളം നിറഞ്ഞു.കെവിന്‍ ലസാഗ്നക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വെറും പാഴ്വസരങ്ങള്‍ ആയി മാറി.മൂന്ന് തോല്‍വികളോടെ ലീഗിന് മോശം തുടക്കം കുറിച്ചിരിക്കുകയാണ്.






































