European Football Foot Ball Top News

ഡേവിഡ് സില്‍വ ചെയുന്ന പോലെ തനിക്ക് കഴിയില്ലെന്ന് ഡി ബ്രൂയ്ന

September 22, 2020

ഡേവിഡ് സില്‍വ ചെയുന്ന പോലെ തനിക്ക് കഴിയില്ലെന്ന് ഡി ബ്രൂയ്ന

ഡേവിഡ് സിൽവയുടെ  പകരക്കാരനാകാൻ തനിക്ക് യാതൊരു സമ്മർദ്ദവുമില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയിൻ.എന്തെന്നാല്‍ ഡേവിഡ് സില്‍വ ചെയ്ത മാജിക് തനിക്ക് പറ്റില്ലെന്ന് താരം വെളിപ്പെടുത്തി.മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി 436 കളികൾ കളിച്ചതിന് ശേഷം സ്പെയിൻർ താരം റയൽ സോസിഡാഡിലേക്ക് നീങ്ങിയതോടെ സിൽവയുടെ ക്ലബ്ബിനൊപ്പം ഒരു ദശാബ്ദക്കാലം ഈ വേനൽക്കാലത്ത് അവസാനിച്ചു.

“ഡേവിഡ് സിൽവ ഞങ്ങൾക്ക് അവിശ്വസനീയമായ കളിക്കാരനായിരുന്നു. ഡേവിഡ് ചെയ്യുന്നത് എനിക്ക്  ചെയ്യാന്‍ കഴിയില്ല.”ഞാൻ എല്ലായ്പ്പോഴും ചെയ്യാൻ ശ്രമിക്കുന്ന രീതിയിൽ എന്റെ ടീമിനെ സഹായിക്കേണ്ടതുണ്ട്. എല്ലാവരും അവരുടെ സ്വന്തം നിലവാരം പുലർത്തണം.സ്പേസ് ഇല്ലാത്ത അവസരങ്ങളില്‍ അദ്ദേഹം ശരിക്കും ഒരു മാസ്റ്റര്‍ ആയിരുന്നു.ഞങ്ങള്‍ അദേഹത്തെ മിസ്സ് ചെയ്യും.” ഡി ബ്രൂയിൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

Leave a comment