European Football Foot Ball Top News

എംബാപ്പെക്കായി രണ്ട് ചേരിയിലായി റയലും ലിവര്‍പ്പൂളും

September 22, 2020

എംബാപ്പെക്കായി രണ്ട് ചേരിയിലായി റയലും ലിവര്‍പ്പൂളും

രണ്ട് ക്ലബുകളും പിഎസ്ജി താരമായ കൈലിയാന്‍ എംബപ്പേയുമായി  സമ്പർക്കം പുലർത്തുന്നു.
അടുത്ത വേനൽക്കാലത്ത് പി‌എസ്‌ജിയിൽ നിന്ന് കൈലിയൻ എംബപ്പെയെ ഒപ്പിടാൻ റയൽ മാഡ്രിഡും ലിവർപൂളും പോരാടുമെന്ന് എൽ എക്വിപ്പ് റിപ്പോർട്ട് ചെയ്തു.

ഈ സമ്മറിന്‍റെ അവസാനത്തിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് എംബപ്പേ പി‌എസ്‌ജിയോട് പറഞ്ഞതായും വാര്‍ത്ത വന്നതിന് ശേഷം  രണ്ട് ക്ലബ്ബുകളും അവനുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.താരത്തിനെ വാങ്ങാന്‍ ആണ് നിലവിലെ സമ്മറില്‍ സിദാനും പേരെസും ആരെയും റയല്‍ സ്ക്വാഡിലേക്ക് എടുക്കാത്തതെന്ന് ഒരു വാര്‍ത്തയുണ്ട്.കഴിഞ്ഞ സമ്മര്‍ മുതല്‍ പരസ്യമായി അല്ലെങ്കിലും എംബാപ്പയെ വാങ്ങാന്‍ ലിവര്‍പ്പൂളും ആഗ്രഹിക്കുന്നുണ്ട്.വെറും 21 വയസ്സ് ഉള്ള വേള്‍ഡ് കപ്പ് വിജയി  ഭാവിയില്‍ ഫൂട്ബാളിലെ മികച്ച താരം ആകുമെന്ന് ആണ് എല്ലാ ഫുട്ബോള്‍ പണ്ഡിറ്റ്സുകളുടെയും അഭിപ്രായം.

Leave a comment