European Football Foot Ball Top News

തുടക്കം ഗംഭീരമാക്കി സിറ്റി

September 22, 2020

തുടക്കം ഗംഭീരമാക്കി സിറ്റി

പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ വിജയം നേടി സിറ്റി.എതിരാളികള്‍ ആയ വൂള്‍വ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചെസ്റ്റര്‍ സിറ്റി.സിറ്റിക്ക് വേണ്ടി കെവിന്‍ ഡി ബ്രൂയ്ന,ഫില്‍ ഫോഡന്‍,ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ വൂള്‍വ്സിന്‍റെ ആശ്വാസഗോള്‍ നേടിയത് റൌള്‍ ജിമിനസ് ആണ്.

 

മല്‍സരത്തില്‍ കെവിന്‍ ഡി ബ്രൂയ്ന മികച്ച സീസണ് ആരംഭം കുറിച്ചു.തന്നെ ഫൌല്‍ ചെയ്തു ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി അദ്ദേഹം 20 മിനുട്ടില്‍ തന്നെ സിറ്റിയെ ലീഡില്‍ എത്തിച്ചു.പിന്നീട് 32 ആം മിനുട്ടില്‍ ഫില്‍ ഫോഡന്‍ വകയായിരുന്നു അടുത്ത ഗോള്‍.മല്‍സരത്തില്‍ കെവിന്‍ ഡി ബ്രൂയ്നയും ഫില്‍ ഫോഡനും മികച്ച അരഞ്ഞേറ്റം കാഴ്ച്ച വച്ചപ്പോള്‍ വൂള്‍വ്സിന് മൂന്ന് ഗോള്‍ കൊണ്ട് നിര്‍ത്തുമെന്ന് ആരും കരുതിയില്ല.

Leave a comment