European Football Foot Ball Top News

രണ്ടാം കടമ്പ കടന്ന് എവര്‍ട്ടന്‍

September 19, 2020

രണ്ടാം കടമ്പ കടന്ന് എവര്‍ട്ടന്‍

പ്രീമിയര്‍ ലീഗില്‍ രണ്ടാം വിജയം നേടി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അഞ്ചലോട്ടിയുടെ എവര്‍ട്ടന്‍.തങ്ങളുടെ ഹോം ഗ്രൌണ്ടായ ഗുഡിസന്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ വെസ്റ്റ് ബ്രോമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എവര്‍ട്ടന്‍ പരാജയപ്പെടുത്തി.എവര്‍ട്ടന് വേണ്ടി ഡൊമിനിക് കല്‍വേര്‍ട്ട് ലെവിന്‍ ഹാട്രിക്ക് നേടി,ജയിംസ് റോട്രിഗസ്,മൈക്കല്‍ കീന്‍ എന്നിവരും എവര്‍ട്ടന് വേണ്ടി കുലുക്കിയവരില്‍ ഉണ്ട്.

മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത് വെസ്റ്റ് ബ്രോം ആണ്.പത്താം മിനുട്ടില്‍ ഗ്രാഡി ഡിയങ്കന ഗോള്‍ നേടിയതോടെ തല്‍കാലിക ലീഡ് അവര്‍ നേടി.മറുപടിക്കായി 31 ആം  മിനുട്ടില്‍ മാച്ച് ഹീറോ ഡൊമിനിക് കല്‍വേര്‍ട്ട് ലെവിന്‍  തന്‍റെ ആദ്യ ഗോള്‍ നേടി എവര്‍ട്ടന് സമനില നേടികൊടുത്തു.മല്‍സരത്തില്‍ വെസ്റ്റ് ബ്രോം താരം കിയിരാന്‍ ഗിബ്സ് റെഡ് കാര്‍ഡ് കണ്ട് പുറത്തായി.

Leave a comment