European Football Foot Ball Top News

സീരി എ ഇന്ന് കൊടിയേറും

September 19, 2020

സീരി എ ഇന്ന് കൊടിയേറും

ഇറ്റലിയന്‍ സീരി ഇന്ന് തുടങ്ങും.ആദ്യ മല്‍സരത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം ഒമ്പതരക്ക് ഫിയോറെന്‍റീന അവരുടെ ഹോം ഗ്രൌണ്ടായ അര്‍ട്ടേമിയോ ഫ്രാഞ്ചി സ്റ്റേഡിയത്തില്‍ വച്ച് ടോറിനോയെ നേരിടും.കഴിഞ്ഞ സീസണില്‍ ഫിയോറെന്‍റീന പത്താം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്.ടോറിനോയാകട്ടെ കഷ്ട്ടിച്ച് ആണ് റെലഗേഷന്‍ സോണില്‍ നിന്നും രക്ഷ നേടിയത്.

 

നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് വെറോണ അവരുടെ ഹോം ഗ്രൌണ്ടായ മാര്‍ക്കന്‍റോണിയോ ബെന്‍റഗോഡി സ്റ്റേഡിയത്തില്‍ വച്ച് ശക്തര്‍ ആയ റോമയെ നേരിടും.റോമ അവരുടെ പോരാളിയായ എഡിന്‍ ഡെക്കോയെ യുവന്‍റസിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു.യുവന്‍റസ് പിന്നീട് നീക്കങ്ങള്‍ ഒന്നും നടത്തത്തിനാല്‍  താരത്തിന് ഇന്നതെ മല്‍സരത്തില്‍ കളിക്കാന്‍ ആയേക്കും.റോമക്ക് വേണ്ടി താരം 106 ഗോളുകള്‍ നേടിയിട്ടുണ്ട്.

Leave a comment