European Football Foot Ball Top News

ലാലിഗ മല്‍സരങ്ങള്‍ക്ക് ചൂടേറുന്നു

September 19, 2020

ലാലിഗ മല്‍സരങ്ങള്‍ക്ക് ചൂടേറുന്നു

ടോപ്  സ്പാനിഷ് ക്ലബുകള്‍ ആയ ബാഴ്സലോണ,റയല്‍ മാഡ്രിഡ്,അത്ലറ്റിക്കോ മാഡ്രിഡ്,സെവിയ എന്നിവരുടെ ലാലിഗ അറഞ്ഞേറ്റ മല്‍സരത്തിന് ഇനിയും നമ്മള്‍ കാത്തിരിക്കണം.എന്നാല്‍ ലീഗ് ആരാധകരില്‍  മെല്ലെ ആവേശം ഉണര്‍ത്തി തുടങ്ങി.ഇന്ന് സ്പാനിഷ് ലീഗില്‍ രണ്ടു മല്‍സരവും നാളെ അതിരാവിലെ ശക്തരായ വലന്‍സിയ സെല്‍റ്റാ വിഗോയെ നേരിടും.

 

സ്പാനിഷ് ലീഗില്‍ ഇന്നതെ ആദ്യ മല്‍സരത്തില്‍ വിയാറായല്‍ ഐബാറിനെ നേരിടും.ഇന്ത്യന്‍ സമയം രാത്രി ഏഴരക്ക്  ആണ് മല്‍സരം.കഴിഞ്ഞ സീസണില്‍ വിയാറല്‍ അഞ്ചാം സ്ഥാനം നേടി കരുത്ത് തെളിയിച്ചതാണ്.ലീഗിലെ രണ്ടാം മല്‍സരത്തില്‍ ഗേറ്റഫെ ഒസാസുനയെ നേരിടും.ഇന്ത്യന്‍ സമയം പത്ത് മണിക്കാണ് മല്‍സരം.നാളെ രാവിലെ പന്ത്രണ്ടരക്ക് സെല്‍റ്റ വിഗോയുടെ ഹോം ഗ്രൌണ്ടായ ബലൈഡോസില്‍ അവര്‍ വലന്‍സിയയേ നേരിടും.

Leave a comment